ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ജോസഫ്’. ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. നടന് ആര്‍കെ സുരേഷ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിനായി 74 കിലോയില്‍ നിന്ന് 95 കിലോ ഭാരമാണ് അദ്ദേഹം വര്‍ധിപ്പിച്ചിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ ഈ മേക്കോവര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എം പത്മകുമാര്‍ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.
103 ദിവസമാണ് ജോസഫ് തീയ്യേറ്ററുകളില്‍ ഓടിയത്. ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.
Discussion about this post