തീരദേശ നിയം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് കൊച്ചി മരടില്‍ നിന്ന് പൊളിച്ചു നീക്കിയ ഫ്‌ളാറ്റുകളെ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരട് 357’. അനൂപ് മേനോനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മരടില്‍ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയതോടെ 357 ഓളം കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് ‘മരട് 357’ എന്ന പേര് നല്‍കിയിരിക്കുന്നത്.
സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 30ന് കൊച്ചിയില്‍ ആരംഭിക്കും. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.