ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്. ‘തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്. ദീപികയുടെ ആ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചു. ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്.
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം ഒരു മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല. കാരണം അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതേക്കുറിച്ച് അവരുടേതായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ സംഭവത്തില്‍ ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതില്‍ ദുരഭിമാനം വേണ്ട’ എന്നാണ് കങ്കണ പറഞ്ഞത്.
ദീപിക നായികയായി എത്തിയ ‘ഛപാക്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്. ‘ഓം ശാന്തി ഓം’, ‘പീകു’, ‘ഛപാക്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയാണ് ദീപികയുടെ ആവശ്യപ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുനരാവിഷ്‌കരിച്ചത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ വീഡിയോ പുറത്തു വന്നതോടെ നിരവധി പേരാണ് ദീപികയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Acid attack Make-up ?? How low it can get ??
Shame on you !! @deepikapadukone
— Srikanth (@srikanthbjp_) January 18, 2020
Discussion about this post