കൊച്ചി: തന്റെ ചലച്ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി എന്ന പരാതി ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചിത്രത്തിൽ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങൾ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി മുൻപാകെയാണ് അദ്ദേഹം മാപ്പ് അപേക്ഷ സമർപ്പിച്ചത്. അഹല്യ ഫൗണ്ടേഷൻ നൽകിയ അപകീർത്തി ഹർജിയിലായിരുന്നുണ് നടപടി.
നേരത്തെ, സ്വകാര്യ സ്ഥാപനം ഉയർത്തിയ ആക്ഷേപം പരിഗണിച്ച് ചിത്രത്തിൽ നിന്നും ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ ബോധിപ്പിച്ചു. പരാതിയിൽ പൃഥ്വിരാജിന് കോടതിയാണ് നോട്ടിസ് അയച്ചത്. അതേസമയം, കോടതിയുടെ ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി.