നടി ഭാവനയുടെ രണ്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്റെ പ്രിയതമന് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ‘എന്റെ ഹൃദയം എന്നും ഇതുപോലെ കൊണ്ടു നടക്കൂ’ എന്നാണ് ഇരുവരും വിവാഹ ദിനത്തില്‍ കൈകോര്‍ത്ത് നില്ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.
നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ 2018 ജനുവരി 22 നാണ് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ നിര്‍മ്മിച്ചത് നവീന്‍ ആയിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. കന്നടയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ’96’ന്റെ റീമേക്കായ ’99’ ആണ് ഭാവനയുടെ ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം.
Discussion about this post