നീണ്ട മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമില്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ചിത്രത്തിലാണ് മൂവരും അവസാനമായി ഒരേ ഫ്രെയിമില്‍ വന്നത്. ഈ ചിത്രത്തിന്റെ ലോക്കേഷനില്‍ വെച്ച് എടുത്ത ചിത്രവും ലിസി പങ്കുവെച്ചിട്ടുണ്ട്.
‘അന്നും ഇന്നും. ജോഷി സാറിനെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ലിസി ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post