മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസയിലെ മൂസാക്കായുടെയും പാത്തൂന്റെയും മകളായി അഭിനയിച്ച അഞ്ജു എയര്‍ഹോസ്റ്റസ് ആയി. അഞ്ജു എയര്‍ഹോസ്റ്റസ് ആയതിന്റെ സന്തോഷം പങ്കുവെച്ച് സുരഭിയും വിനോദ് കോവൂരും ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. എം80 മൂസയില്‍ മകള്‍ റസിയായി അഭിനയിച്ചത് അഞ്ജുവാണ്.
എയര്‍ ഇന്ത്യയിലാണ് അഞ്ജുവിന് ജോലി ലഭിച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് അവള് പറന്നത് അഭിമാന നിമിഷമായിരുന്നു എന്നാണ് സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ അവള് ഫോണില്‍ വിളിച്ച് പറഞ്ഞു ഉപ്പാ ഞാന്‍ നാളെ ആദ്യമായ് പറക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു അതെന്നാണ് വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post