ലച്ചു എന്ന ജൂഹി റുസ്താഗി എല്ലാവര്‍ക്കും സുഭരിചിതയാണല്ലോ. താരം ഇപ്പോള്‍ ജീവിതത്തിലും വിവാഹമണ്ഡപത്തില്‍ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിന്‍ ജോര്‍ജാണ് ജൂഹിയുടെ വരന്‍. ഇരുവരുംഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇക്കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകന്‍ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് ജൂഹിയും വരനും ഒന്നിച്ചെത്തിയത്. ഉപ്പും മുളകും പരമ്പരയില്‍ ലച്ചുവിന്റെ വിവാഹത്തിന് ശേഷം വന്ന എപ്പിസോഡുകളില്‍ ജൂഹി ഇല്ലായിരുന്നു
ജനപ്രിയ പരമ്പരയിലെ ലച്ചു എവിടെ എന്ന ചോദ്യവും ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുമ്പോഴാണ് പൊതു ചടങ്ങില്‍ തന്നെ ഭാവി വരനുമൊത്ത് ജൂഹി പ്രത്യക്ഷപ്പെടുന്നത്.