മലയാളത്തിന്റെ യൂത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗള്‍വാളും ഒന്നിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ഇരുവരും താരജോഡികളായി എത്തുന്നത്.
തമിഴ്,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജല്‍ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാജല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ സിനിമാവിശേഷങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയമ്പോഴാണ് താരം ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാജലും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും കാജല്‍ പറഞ്ഞു.
അതേ സമയം ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ് ചിത്രം. സുരേഷ് ഗോപി,ദുല്‍ഖര്‍,ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
Discussion about this post