മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയല്‍ സജ്ജീവമായ താരം ഫാഷന്‍ ഡിസൈനറായും കയ്യടി നേടിയിട്ടുണ്ട്. പൂര്‍ണിമയുടെ ഫാഷന്‍ രംഗത്തെ വേറിട്ട പരീക്ഷണങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മടിയില്ലാത്ത താരം പങ്കുവച്ച പുതി ചിത്രങ്ങളും ഫാഷനിസ്റ്റകള്‍ക്ക് പ്രചോദനമാണ്. മഞ്ഞ ഡിസൈനുകളുള്ള ഓറഞ്ച് ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസുമായിരുന്നു പൂര്‍ണിമയുടെ വേഷം.
ഒപ്പമുള്ള ആക്‌സസറീസ് ആണ് ശ്രദ്ധേയം. ഒരു വൈറ്റ് ഷൂസ് ആണ് ധരിച്ചത്. വലിയ കമ്മലുകളും പല നിറത്തിലുള്ള വളകളും കൂട്ടത്തിലുണ്ടായിരുന്നു. ഇരുവശത്തേക്കുമായി മടക്കി കെട്ടിവച്ചിരിക്കുന്ന മുടി പൂര്‍ണമയ്ക്ക് ക്യൂട്ട് ലുക്ക് നല്‍കി. താരത്തെ കാണാന്‍ കൊച്ചുകുട്ടികളെ പോലെയുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
Discussion about this post