ലണ്ടൻ: വിദേശത്ത് യാത്രയ്ക്കായി വാഹനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഊബർ ടാക്‌സിയെ ഒരിക്കലും ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം സോനം കപൂർ അഹൂജ. ലണ്ടനിൽ യാത്ര ചെയ്യാനായി ഊബർ ടാക്സി തെരഞ്ഞെടുത്ത തനിക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവമാണെന്നും കഴിവതും പൊതു ഗതാഗത സംവിധാനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കണമെന്നും ആണ് സോനത്തിന്റെ നിർദേശം.
ഈയടുത്ത് താൻ വിളിച്ച ഊബർ ടാക്സിയുടെ ഡ്രൈവർ യാത്രക്കാരോട് പെരുമാറാൻ അറിയാത്തയാളാണെന്നും ഇയാൾ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും സോനം ട്വീറ്റിലൂടെ വെളിപ്പെടുത്തി. എഴുത്തുകാരിയായ പ്രിയ മുൾജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനിൽ തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയത്.
ജനുവരി ആദ്യം സോനം കപൂർ ബ്രിട്ടീഷ് എയർവേയ്‌സിനെതിരെയും പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയർവേയ്സിൽ നിന്നും ലഗേജ് നഷ്ടമായതിനെ തുടർന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ജനുവരിയിൽ മൂന്ന് തവണ ബ്രിട്ടീഷ് എയർവേയ്‌സിന്റെ ആഭ്യന്തര വിമാന സർവ്വീസ് ഉപയോഗിച്ച സോനം കപൂറിന് രണ്ട് തവണയും ലഗേജ് നഷ്ടമായിരുന്നു. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് ഖേദമറിയിച്ചിരുന്നു.
Hey guys I’ve had the scariest experience with @Uber london. Please please be careful. The best and safest is just to use the local public transportation or cabs. I’m super shaken.
— Sonam K Ahuja (@sonamakapoor) January 15, 2020
Discussion about this post