‘സിനിമ ഇഷ്ടമാണെങ്കില്‍ പൂര്‍ണ്ണമായി അതില്‍ അര്‍പ്പിക്കൂ, അതിനു വേണ്ടി ശ്രമം നടത്തിയിട്ട് തോറ്റു പോയാല്‍ കുഴപ്പമില്ല, പക്ഷെ ശ്രമിക്കാതിരുന്നാല്‍ ഒരു അന്‍പതു വയസൊക്കെ ആകുമ്പോള്‍ ചിന്തിക്കുമ്പോള്‍ ഏറെ വിഷമം തോന്നും’; സിനിമാ മോഹികളോട് മക്കള്‍ സെല്‍വന് പറയാനുളളത്…

ജീവിതത്തിന്റെ പ്രധാനപ്പെട്ട ആറു വര്‍ഷങ്ങള്‍ ഒരു നല്ല ജോലി പോലുമില്ലാതെ സിനിമയെന്ന സ്വപ്നത്തിന്റെ പിറകെ അദ്ദേഹം അലഞ്ഞു

ചെറിയ സപ്പോര്‍ട്ടിങ് റോളുകളില്‍ നിന്ന് ഇന്നത്തെ മക്കള്‍ സെല്‍വനിലേക്കെത്താന്‍, വിജയ് സേതുപതി താണ്ടിയ ദൂരം ചെറുതല്ല. സ്വപ്രയത്‌നം കൊണ്ടുമാത്രമാണ് അരാധകരുടെ പ്രിയപ്പെട്ട താരമായി വിജയ് സേതുപതി മാറിയത്. ചെറിയൊരു വേഷത്തിനായി അലഞ്ഞുനടന്ന ഒരു വിജയ് സേതുപതി ഉണ്ടായിരുന്നു.

ജീവിതത്തിന്റെ പ്രധാനപ്പെട്ട ആറു വര്‍ഷങ്ങള്‍ ഒരു നല്ല ജോലി പോലുമില്ലാതെ സിനിമയെന്ന സ്വപ്നത്തിന്റെ പിറകെ അദ്ദേഹം അലഞ്ഞു. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും ഫലമെന്നോണം അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമ സ്വപ്‌നം കാണുന്നവരോടായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. അതിങ്ങനെ ‘സിനിമയില്‍ അവസരത്തിന് ആരെ പോയി കാണും, എങ്ങനെ തുടങ്ങും എന്നൊക്കെ എല്ലാവര്‍ക്കും സംശയം കാണും, പക്ഷെ അത് നിങ്ങള്‍ തന്നെ ചെയ്യുമ്പോളായിരിക്കും അതൊരു പാഠമാകുന്നത്.

സിനിമ സ്വപ്നം കാണുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അതിഷ്ടമാണെങ്കില്‍ പൂര്‍ണമായും അതില്‍ അര്‍പ്പിക്കു. നമുക്ക് ഒരു കാര്യം ഇഷ്ടമെങ്കില്‍ അതിനു വേണ്ടി ട്രൈ ചെയ്തിട്ട് തോറ്റു പോയാല്‍ കുഴപ്പമില്ല, പക്ഷെ ശ്രമിക്കാതിരുന്നാല്‍ ഒരു അന്‍പതു വയസൊക്കെ ആകുമ്പോള്‍ ചിന്തിക്കുമ്പോള്‍ ഏറെ വിഷമം തോന്നും…

എനിക്ക് ഓഫീസൊന്നും അറിയില്ലായിരുന്നു, ഒരുപാട് പേരോട് ചോദിച്ചു ഓഫീസ് കണ്ടുപിടിച്ചു. അവിടെയുള്ള കുറച്ചു പേരെ പരിചയപെട്ടു. അതിനടുത്തുള്ള കുറച്ചു പ്രൊഡക്ഷന്‍ കമ്പനി ഓഫീസുകളും കണ്ടുപിടിച്ചു, അങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നടന്ന ആ തേടല്‍ ആണ് എന്നെ സിനിമയിലെത്തിച്ചത്. 21 വയസില്‍ ഞാന്‍ തേടി തുടങ്ങി 31 വയസില്‍ ഞാന്‍ നായകനായി.’

Exit mobile version