‘കളി ആര്‍ക്ക് വേണമെങ്കിലും കളിക്കാം, പക്ഷേ സിംഹാസനം എന്നും രാജാവിന് മാത്രം സ്വന്തം’; 150 കോടി കളക്ഷനുമായി ‘ദര്‍ബാര്‍’

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. ജനുവരി ഒമ്പതിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റെക്കോര്‍ഡ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഇതിനോടകം 150 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘കളി ആര്‍ക്ക് വേണമെങ്കിലും കളിക്കാം, പക്ഷേ സിംഹാസനം എന്നും രാജാവിന് മാത്രം സ്വന്തം’ എന്ന അടിക്കുറിപ്പോടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം 150 കോടി നേടിയ വിവരം അറിയിച്ചത്. ചെന്നൈയില്‍ ചിത്രം ആദ്യദിനം തന്നെ 2.27 കോടി നേടിയിരുന്നു.

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് എത്തിയത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിച്ചത് എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

Exit mobile version