ചലച്ചിത്ര നടന് വിഷ്ണു രാഘവ് വിവാഹിതനാവുന്നു. തിരുവനന്തപുരം സ്വദേശിനിയും എഞ്ചിനിയറുമായ മീരയാണ് വധു. വിഷ്ണുവും എഞ്ചിനിയറാണ്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ഞായറാഴ്ച വിഷ്ണു മീരയ്ക്ക് താലി ചാര്‍ത്തും.
ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ രംഗത്തേക്ക് ചുവട് വെക്കുന്നത്. ‘തീവ്രം’, ‘പകിട’, ‘സാരഥി’ ‘ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു’ എന്നീ സിനിമസിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിഷ്ണു രാഘവ്. ഫോട്ടോഗ്രാഫറും നടനുമായ ആര് ഗോപാകൃഷ്ണന്റെയും സുശീലയുടെയും മകനാണ് വിഷ്ണു.
Discussion about this post