ഒരു കാലത്ത് മലയാള ചിത്രങ്ങളില്‍ ആടി തകര്‍ത്ത നടിയാണ് മന്യ. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ വിവാഹ ശേഷം മറ്റു നടിമാരെ പോലെ മന്യയും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
മകള്‍ ഒമിഷ്‌കയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിക്ക് പോകുന്ന നടി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ആന്ധ്രാ സ്വേദേശിനിയായ മന്യ നായിഡു മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.
2008ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013 ലാണ് വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. എന്തായാലും മകള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷ പൂര്‍വ്വമാണെന്ന് നടി തന്നെ സൂചിപ്പിച്ചിരിക്കുകയാണ്.
Discussion about this post