അഭിനയത്തില്‍ എന്നത് പോലെ തന്നെ ഫാഷനിയും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. നിരവധി ആരാധകരുള്ള താരം തന്റെ വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണങ്ങളും നടത്താറുണ്ട്. ഇപ്പോള്‍ മഞ്ഞ നിറത്തിലുള്ള ഡ്രെസ് അണിഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപിക.
മുംബൈ പ്രസ് ക്ലബില്‍ നടന്ന ഫൊട്ടോഗ്രഫര്‍മാരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദീപിക. മഞ്ഞ നിറത്തിലുള്ള ട്രഡീഷനല്‍ സ്റ്റൈല്‍ സല്‍വാറിലായിരുന്നു ദീപിക എത്തിയത്. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് ഇത് ഡിസൈന്‍ ചെയ്തത്.
അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക്ക് തീയ്യേറ്ററുകളില്‍ വന്‍ വിജയം കൈവരിച്ച്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ജെഎന്‍യുവില്‍ നടന്ന അതിക്രമണത്തിനെതിരെ പ്രതിഷേധിച്ച്, വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടി ക്യാംപസില്‍ എത്തിയത്.