കഴിഞ്ഞ ദിവസമാണ് നടി നൂറിന് ഷെരീഫ് പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം തന്നെ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ആ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ തന്റെ മേക്കപ്പ് സ്കില്ലുകള്‍ ഉപയോഗിച്ചാണ് എടുത്തിരിക്കുന്നതെന്നാണ് നൂറിന് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്.
‘അവസാനം അത് വെളിപ്പെടുത്തുന്നു. മേക്കപ്പ് ഉപയോഗിച്ച് ഒരു പുരുഷന്റെ കൈ ഉണ്ടാക്കാനായി ശ്രമിച്ചു. എന്റെ മേക്കപ്പ് സ്കില്ലുകള്‍ കൊണ്ടുള്ള ആദ്യ ശ്രമമാണ്, അതില്‍ ഞാന്‍ പൂര്‍ണ്ണമായി വിജയിച്ചു. തെറ്റിദ്ധരിച്ച എല്ലാവരോടും- ഞാന്‍ ഇപ്പോഴും എന്നെ തന്നെ സ്നേഹിക്കുന്നു, ഞാന്‍ എന്നെത്തന്നെ സ്നേഹിക്കുന്നുവെന്ന് ലോകം മുഴുവന്‍ പറയാന്‍ ആവേശഭരിതയാണ്’ എന്നാണ് നൂറിന് മേക്കപ്പ് ചെയ്യുന്ന വീഡിയോക്കൊപ്പം കുറിച്ചത്.
Discussion about this post