മലയാളികളുടെ പ്രിയപ്പെട്ട മസിലളിയനാണ് ഉണ്ണി മുകുന്ദന്. ‘മാമാങ്കം’ എന്ന ചിത്രത്തിലെ ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് നടി അനു സിത്താരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ് അനു സിത്താര എന്നാണ് ഒരു സ്വകാര്യ എഫ്എം ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരിക്കുന്നത്. മാമാങ്കം എന്ന ചിത്രത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
‘മേപ്പടിയാന്’ ആണ് ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം. ചിത്രത്തില്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തുന്നത്. നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന് എന്ന കഥാപാത്ത്രതെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ഈ ചിത്രമെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി മസിലൊക്കെ കളഞ്ഞ് കുടവയറുമായി നില്ക്കുന്ന ഉണ്ണിയുടെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post