അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന് ബേക്കറി സിന്‍സ് 1962’. ചിത്രത്തിന്റെ ചിത്രീകരണം നടന്നത് റാന്നിയില്‍ വെച്ചാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് റാന്നിക്കാരെ പ്രശംസിച്ച് കൊണ്ട് അജു വര്‍ഗീസ് പങ്കുവെച്ച ഒരു കുറിപ്പാണ്.
ഒരുപാട് പ്രത്യേകതകളും സവിശേഷതകളുമുള്ള നാടാണ് റാന്നിയെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെയൊരു ചിത്രത്തിന്റെ ചിത്രീകരികരണം നടക്കുന്നതെന്നുമാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്. 80-100 വര്‍ഷം പഴക്കം ചെന്ന വിദ്യാലയങ്ങള്‍ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണെന്നും വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്നവരാണ് റാന്നിക്കാര് എന്നുമാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.
അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സാജന് ബേക്കറിയുടെ ഷൂട്ടിനായി റാന്നിയില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ കേള്‍ക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു-സാര്‍ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട് ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകള്‍ ഉണ്ട്. അവിടുത്തെ ആള്‍ക്കാര്‍ക്കും. വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യര്‍, 80-100 വര്‍ഷം പഴക്കം ചെന്ന വിദ്യാലയങ്ങള്‍ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ texture വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് nature-ഉമായി ഇണങ്ങി co-exist ചെയ്തു ജീവിക്കാന്‍ പഠിച്ച മനുഷ്യര്‍ ജീവിക്കുന്ന ഒരു landscape ആണ് റാന്നി.
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ് എന്നുള്ള രീതിയില്‍ ഈ നാടിനെ approach ചെയ്യരുത് എന്നു തോന്നി. ഹോട്ടല്‍ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടില്‍ ആരുന്നു ഞങ്ങളുടെ താമസം. ഞാന്‍, സംവിധായകന് അരുണ്‍ ചന്ദു, ADs, കണ്ട്രോളര്, എല്ലാരും കൂടി ഒരു വീട്ടില്‍, സീനുകള്‍ ഞങ്ങള്‍ അവിടെ ഇരുന്നു improvise ചെയ്യാന്‍ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്.
ഒടുക്കം റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശിര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു. ‘ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്, റാന്നിയില്‍ ഒരു കാര്യം നടക്കുമ്പോ നമ്മള് സഹകരിക്കാതെ ഇരിക്കുമോ’ ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകള്‍.വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീര്‍ന്നു. ഈ chart പ്രകാരം റാന്നിയില്‍ സാജന് ബേക്കറി -ടെ ഷൂട്ടിംഗ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു.
Discussion about this post