ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. ഗായത്രി എന്ന പേരിനേക്കാള്‍ ദീപ്തി ഐപിഎസ് എന്ന പേരിലാണ് ഗായത്രി ഏവര്‍ക്കും സുപരിചിത. മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗായത്രി രസകരമായ കുറിപ്പുമായി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് തരംഗമാവുന്നത്.
ആത്മസുഹൃത്തുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി, അവളുടെ സഹോദരനെ വിവാഹം ചെയ്യുകയാണെന്നാണ് ഗായത്രി പറഞ്ഞത്. ഫോട്ടോയില്‍ ഒരാള്‍ മിസിംഗാണെന്നും താരം കുറിക്കുന്നു. പിന്നാലെ ഞാനില്ലേയെന്ന് ചോദിച്ച് ധന്യയെത്തി. ക്ലാസ്മേറ്റ്സിന്റെ കാര്യം പറയുമ്പോള്‍ ചേച്ചിമാര്ക്കെന്താ കാര്യം എന്ന ചോദ്യവുമായിരുന്നു ഗായത്രിയുടെ മറുപടി. ഏറെ ഫോളോവേഴ്സുള്ള ഗായത്രിയുടെ കുറിപ്പും ഫോട്ടോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.
Discussion about this post