‘അല്‍പ്പം കാത്തിരിക്കേണ്ടി വന്നു , എങ്കിലും കുഴപ്പമിച്ച തന്റെ പ്രിയപ്പെട്ട മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞല്ലോ’. മലയാള സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് നാല് വയസ്സുകാരി ശ്രവന്തിക.
തന്റെ നാട്ടില്‍ താരം എത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടില്‍ നിന്നും അമ്മയുടെ കൈയ്യും പിടിച്ച് ഇറങ്ങിയതാണ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്. ഷൂട്ടിംഗ് തിരക്കായതിനാല്‍ കുറെ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പലരും ഇനി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ശ്രവന്തിക മടങ്ങാന്‍ തെയാറായില്ല. ഒടുവില്‍ ശ്രവന്തികയുടെ എടുത്ത് മഞ്ജു എത്തി. പിന്നെ ഫോട്ടോയെടുക്കലായിരുന്നു. ശ്രവന്തിക മഞ്ജുവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നാല് വയസ്സ് മാത്രമുള്ള ശ്രവന്തിക നൃത്തം അഭ്യസിക്കുന്നുണ്ട്. മഞ്ജുചേച്ചിയുടെ നൃത്തം കണ്ടുകണ്ടാണ് താരത്തോട് വലിയ ആരാധനയായത്. മഞ്ജു വാര്യരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശ്രവന്തികയ്ക്ക് അറിയാം. താരം സ്വന്തം നാട്ടില്‍ വന്നതറിഞ്ഞതോടെയാണ് ഷൂട്ടിംഗ് സെറ്റിലേക്ക് അമ്മയോടൊപ്പം ശ്രവന്തിക എത്തിയത്.
തിരുവനന്തപുരത്ത് മഞ്ജു-സണ്ണി വെയ്ന്‍ ചിത്രം ചതുര്‍മുഖം ലൊക്കേഷനില്‍ എത്തിയതായിരുന്നു ശ്രവന്തിക. ചതുര്‍മുഖം സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ രാവിലെ മുതല്‍ നിരവധിപേരാണ് ഷൂട്ടിംഗ് കാണാനായെത്തിയിരുന്നത്. കൂട്ടത്തില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു. അവരെല്ലാം മഞ്ജുവിനോടൊപ്പം സെല്‍ഫി എടുത്താണ് മടങ്ങിയത്.
Discussion about this post