പ്രേംകുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ തീയ്യേറ്ററുകളില്‍ എത്തിയ തമിഴ് ചിത്രമാണ് ’96’. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം കൂടിയായിരുന്നു ’96’. റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയും ‘ജാനു’ എന്ന കഥാപാത്രമായി എത്തിയത് തൃഷയും ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
തെലുങ്കില്‍ ‘ജാനു’വായി എത്തുന്നത് സാമന്തയാണ്. ഷര്‍വാനന്ദ് ആണ് ‘റാം’ ആയി എത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ കുട്ടി ജാനുവായി എത്തിയിരിക്കുന്നത് ഗൗരി കിഷന് തന്നെയാണ്. ‘ജാനു’ എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്. യൂട്യൂബ് ട്രെന്‍ഡിങില്‍ എട്ടാം സ്ഥാനത്താണ് ടീസര്‍.
ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിലും സംഗീതം ഒരുക്കിയിരിക്കുന്നത്. ’99’ എന്ന പേരില്‍ കന്നടയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാവനയാണ് ചിത്രത്തില്‍ ‘ജാനു’വായി എത്തിയത്.
Discussion about this post