സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചെന്നൈയില്‍ ചിത്രം ആദ്യദിനം തന്നെ നേടിയത് 2.27 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ്, മുംബൈ നഗരങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചിത്രം ഒന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയില്‍ ചിത്രത്തിന് നാല് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്.
എആര്‍ മുരുകദോസ് ആണ് ചിത്രത്തിന്റെ സംവിധായകന്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റൈല്‍ മന്നന് പോലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായിട്ടാണ് താരം എത്തിയത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തിയത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിച്ചത് എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
GLORIOUS OPENING for #Darbar in Chennai city – Day1 gross is a phenomenal 2.27 CR 👌💥
It's a record second 2 CR+ city opening day for #SuperstarRajinikanth after the alltime city opening topper #2Point0 👍
— Kaushik LM (@LMKMovieManiac) January 9, 2020