ന്യൂഡല്‍ഹി; ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.
അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുന്നുവെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് താരം പ്രതികരിച്ചത്.
നേരത്തെ നിരവധി ബോളിവുഡ് താരങ്ങള്‍ ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ദീപിക പദുക്കോണ്‍ എത്തിയിരുന്നു. കൂടാതെ അനുരാഗ് കശ്യപ്, കാര്‍ത്തിക്ക് ആര്യന് തുടങ്ങി നിരവധി താരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
Discussion about this post