ന്യൂഡല്‍ഹി; ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി ജൂഹി ചൗള. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണുമെന്ന് താരം പ്രതികരിച്ചു. കശ്മീരിനെ സ്വതന്ത്രമാക്കുക, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍, തെറ്റായ പ്രചാരണം, തെറ്റിദ്ധാരണ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജൂഹി ചൗള.
അതേസമയം താരങ്ങളുടെ പ്രതികരണം അറിയാന്‍ മാത്രം പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് അനീതിയാണ്. നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും അവര്‍ക്ക് സമയം നല്‍കണമെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു. ജോലിക്ക് പോവുമ്പോഴായിരിക്കും പലയിടങ്ങളിലും പ്രശ്നം നടക്കുന്നത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ചോദിക്കും, ഇതിനെ കുറിച്ചു താങ്കള്‍ എന്ത് കരുതുന്നു?. എന്താണ് കാര്യമെന്നുപോലും ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല. ജനങ്ങള്‍ക്ക് പോലും ചിലപ്പോള്‍ കാര്യം മനസ്സിലായി കാണില്ല. പക്ഷെ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതികരണം ആവശ്യമാണ്, ചൗള പറഞ്ഞു.
ഇത് എന്‍ആര്‍സി ആണെന്നും സിഎഎ ആണെന്നും ജനങ്ങള്‍ക്ക് മനസ്സിലാകട്ടെ. ഇവ എന്താണെന്നും എന്തുകൊണ്ടാണ് ഇവ സമൂഹത്തില്‍ ചര്‍ച്ചയാവുന്നതെന്നും അവര്‍ മനസ്സിലാക്കട്ടെയെന്നും ജൂഹി പറഞ്ഞു. ഐക്യത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് സങ്കടകരമാണ്. വിഭജനത്തെക്കുറിച്ച് എല്ലാവരും പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി. ഒന്നിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ലെന്നും ചൗള ചോദിച്ചു. എല്ലാവരും എന്തുകൊണ്ടാണ് ‘സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്’ എന്നൊക്കെ ചോദിക്കുന്നതെന്നും താരം ചോദിച്ചു.
Discussion about this post