ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മാലതി എന്ന കഥാപാത്രമായിട്ടാണ് ദീപിക എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും ദീപികയെയും സംവിധായിക മേഘ്ന ഗുല്‍സാറിനെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.
”ഛപാകിന്റെ’ ട്രെയിലര്‍ കണ്ടു. അത് എന്റെ സഹോദരിക്കുണ്ടായ ആസിഡ് ആക്രമണത്തെയാണ് ഓര്‍മ്മിപ്പിച്ചത്. ജീവിതത്തോട് പൊരുതുന്നവര്‍ക്ക് ഈ സിനിമായൊരു പ്രചോദനമാണ്. ഈ ചിത്രം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മുഖത്ത് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. ഈ പുതുവര്‍ഷത്തില്‍ രാജ്യത്ത് ആസിഡ് വില്പന നിരോധിക്കണം’ എന്നുമാണ് കങ്കണ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. നാളെയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.
കങ്കണയുടെ സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ സഹപാഠിയായ അവിനാശ് ശര്‍മ്മയാണ് അവര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
The pain still lingers. Our family thanks team #chhapaak for a story that needs to be told! @deepikapadukone @meghnagulzar @foxstarhindi pic.twitter.com/drKN3i6GSP
— Rangoli Chandel (@Rangoli_A) January 8, 2020
Discussion about this post