നടി പാര്‍വതി തിരുവോത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘രാച്ചിയമ്മ’ എന്ന ചിത്രത്തിലാണ് താരം പുതിയ ഗെറ്റപ്പില്‍ എത്തുന്നത്. ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം കൂടിയാണിത്.
ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പാര്‍വതിയും ആസിഫ് അലിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
കേരളാ കഫേ പോലെ മലയാളത്തിലെ വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ഒരു ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ് കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പികെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post