തുപ്പരിവാലന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൈക്കോ’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടിയത്.
ഉദയനിധി സ്റ്റാലിന്‍ അന്ധനായി അഭിനയിക്കുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിത്യാ മേനോന്‍ , അദിതി റാവു എന്നിവരാണ് നായികമാരായി എത്തുന്നത്.
പേരന്‍പിന്റെ സംവിധായകനായ റാം ഈ ചിത്രത്തില്‍ ഒരു റോളിലെത്തുന്നുണ്ട്. ഇളയരാജയുടേതാണ് പശ്ചാത്തല സംഗീതം.ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഇളയരാജയാണ്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഷ്‌കിന്‍ തന്നെയാണ്. അരുണ്‍ മൊഴി മാണിക്യമാണ് നിര്‍മാതാവ്. ചിത്രം ജനുവരി 24ന് തീയറ്ററുകളില്‍ എത്തും.
Discussion about this post