തൃശൂര്‍: സിനിമയോ രാഷ്ട്രീയമോ എന്ത് തന്നെയായാലും മലയാളികള്‍ക്ക് ഹിറ്റ് ഡയലോഗുകള്‍ സമ്മാനിച്ച വ്യക്തിയാണ് സുരേഷ് ഗോപി. പല ഡയലോഗും ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ പോലും തന്റെ ഡയലോഗുകളെല്ലാം ഇങ്ങിനെ ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ഇരുപതാം നൂറ്റാണ്ടിലെ ശേഖരന് കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും ഐ എന്ന സിനിമയിലെ അതുക്കും മേലെയും പ്രശസ്തമായി. അതേപോലെ ഈ വാചകവും പ്രശസ്തമായതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.
താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണ്, മിക്ക ഡയലോഗുകളും ഹിറ്റാവാറുണ്ട്. ഇന്നും അതിന് മാറ്റമില്ലെന്നുമാണ് അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍ മണ്ഡലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം’ എന്ന് പറഞ്ഞത്. ഇത് പിന്നീട് ട്രോളന്മാര് ഏറ്റെടുക്കുകയായിരുന്നു.
Discussion about this post