സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയും അത് തന്റേടപൂര്‍വ്വം പറയുകയും ചെയ്യുന്ന താരമാണ് സായിപല്ലവി. ഇപ്പോഴിതാ ഫെയര്‍നസ് ക്രീമുകളുടെയും മറ്റ് സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളുടെയും കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നേരത്തേ രണ്ട് കോടിയോളം രൂപ പ്രതിഫലത്തുക വാഗ്ദാനം ചെയ്തിട്ടും താരം ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു.
‘എത്ര കോടികള്‍ തന്നാലും മേക്കപ്പിട്ട് സുന്ദരിയായി വന്നിട്ട് ഈ ക്രീമാണ് എന്റെ സൗന്ദര്യരഹസ്യമെന്ന കള്ളം പറയാന്‍ എന്നെ കിട്ടില്ല. ആ കോടികള്‍ കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല. എത്ര രൂപ കിട്ടിയാലും വീട്ടില്‍ പോയി ചപ്പാത്തിയും ചോറും കഴിക്കും കാറില്‍ കറങ്ങി നടക്കും അത്രയൊക്കെയേയുള്ളൂ. അതില്‍ കൂടുതല്‍ ആവശ്യങ്ങള്‍ എനിക്കില്ല’ എന്നാണ് സായി പല്ലവി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
കോടികള്‍ ലഭിക്കുമായിട്ടും തന്റെ നിലപാടില്‍ മാറ്റം വരുത്താത്ത സായി പല്ലവിയെ നിരവധി പേരാണ് ഇതിനോടകം അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post