നടന്‍ ജയറാമിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തവണ തല മൊട്ടയടിച്ച് ശരീരഭാഗം കുറച്ച് കുചേലനായി പകര്‍ന്നാടിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങള്‍. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ പുതിയ മേക്കോവര്‍.
അവില്‍പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ കഥപറയുന്ന ചിത്രമാണ് ‘നമോ’. 101 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംസ്‌കൃത ഭാഷയിലാണ് ഒരുക്കുന്നത്. നേരത്തേ 51 മണിക്കൂറിനുള്ളില്‍ പുറത്ത് ഇറക്കിയ ‘വിശ്വഗുരു’, ഇരുള ഗോത്രഭാഷയിലുള്ള ‘നേതാജി’ എന്നീ ചിത്രങ്ങളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ സംവിധായകന്‍ കൂടിയാണ് വിജീഷ്. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘അലോ വൈകുണ്ഠപുരമുലോ’ ആണ് ജയറാമിന്റെ തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം. ഈ ചിത്രത്തിനായും ജയറാം മേക്കോവര്‍ നടത്തിയിരുന്നു.
Discussion about this post