ടെലിവിഷന്‍ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. വരന് വിഷ്ണു ആണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തി.
വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാവാന്‍ പോവുന്ന വിവരം ആരാധകര്‍ അറിഞ്ഞത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചടങ്ങില്‍ പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് ഏറ്റവും ലളിതമായിട്ടാണ് മീര വിവാഹനിശ്ചയത്തിന് ഒരുങ്ങിയിരിക്കുന്നത്.
നിരവധി സ്റ്റേജ് ഷോകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ സ്വീകരണ മുറികളില്‍ മീര പരിചിതമുഖമാണ്. ആറ് വര്‍ഷമായി കോമഡി സ്റ്റാര്‍സില്‍ അവതാരകയായി എത്തുന്നത് മീരയാണ്. നര്‍ത്തകി കൂടിയായ മീര മിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നിയ മീര പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പഠിച്ചു.
Discussion about this post