സ്റ്റേജ് ഷോകളില്‍ അവതാരികയായി വന്ന് ശ്രദ്ധേമായ താരമാണ് അശ്വതി ശ്രീകാന്ത്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഈ അവതാരക സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. സാമൂഹ്യ പ്രശ്‌നങ്ങളിലും തന്റെതായ നിലപാട് അറിയിക്കാന്‍ താരം ഒരു മടിയും കാട്ടാറില്ല. അശ്വതിയുടെ ചിത്രങ്ങളും സേഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
കോളേജ് കാലഘട്ടത്തിലെ കൗതുകമുണര്‍ത്തുന്ന ഒരു ചിത്രമാണ് അശ്വതി പോസ്റ്റ് ചെയ്തത്. പാലാ അല്‍ഫോണ്‍സാ കോളജിലെ 2003-04 വര്‍ഷത്തെ യൂണിയന്‍ പരിപാടിക്കിടയില്‍ പകര്‍ത്തിയ ചിത്രമാണത്. ”കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജില്‍ …അവളൊക്കെ ഇപ്പൊ എവിടാണാവോ ” ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു.
ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ‘അവളുടെ ചിരി കാണാനാണ് ഞങ്ങള്‍ ഇപ്പോള്‍ ടിവി തുറക്കുന്നത്… ‘ഇപ്പോ വാ ഒന്ന് അടഞ്ഞ് കിട്ടാനാ പാട്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇതിനെല്ലാം അശ്വതി രസകരമായ മറുപടികളും നല്‍കുന്നുണ്ട്.