സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ‘വരയന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ കാലിന് പരിക്കേറ്റിരുന്നു. ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് കാലിന് പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുള്ളത് കാരണം ജൂഡിന് ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ തന്റെ കാലിന്റെ പരിക്ക് വകവെക്കാതെ ഷൂട്ടിങ് സെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. താന്‍ കാരണം ചിത്രീകരണം മുടങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
‘ആലപ്പുഴയിലെ ഒരു പള്ളിയില്‍വെച്ചാണ് ഷൂട്ടിങ്. ചിത്രത്തിലെ മറ്റ് ആര്‍ട്ടിസ്റ്റുകളുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കേണ്ടത്. പള്ളിയില്‍ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. ഞാന്‍ വരാതിരുന്നാല്‍ മറ്റുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡെയ്റ്റും പ്രശ്നമാകും. ഒരു സിനിമയെടുക്കാനുള്ള പ്രയാസം എനിക്ക് അറിയാവുന്നതല്ലേ. ഒരു സംവിധായകന്റെ പ്രയാസം എനിക്ക് നന്നായി മനസിലാകും. അതുകൊണ്ടാണ് കാലിന് പരുക്കേറ്റിട്ടും ഷൂട്ടിങിന് ഞാന്‍ വന്നത്. നടക്കാന്‍ വാക്കര്‍ വേണം, കാലില്‍ ബാന്‍ഡേജുണ്ട്. എന്നാലും സാരമില്ല ഞാന്‍ കാരണം സിനിമ മുടങ്ങാന്‍ പാടില്ല’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തോട് ജൂഡ് ആന്റണി വ്യക്തമാക്കിയത്.
ചിത്രത്തില്‍ വൈദികനായാണ് ജൂഡ് ആന്റണി എത്തുന്നത്. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ലിയോണയാണ് നായിക. ജോയ് മാത്യു, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post