ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ടീം ‘വാങ്ക്’. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു രംഗം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജെഎന്‍യുവിന് വാങ്ക് ടീം പിന്തുണ അറിയിച്ചിരിക്കുന്നത്.
തനിക്ക് ജെഎന്‍യുവില്‍ പഠിക്കാനാണ് താല്‍പര്യം എന്ന് അനശ്വരയുടെ കഥാപാത്രം പറയുമ്പോള്‍, അതൊരു വെടക്ക് കോളജ് ആണെന്ന് കൂടെയുള്ള കഥാപാത്രം പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരുള്ളതുകൊണ്ടാണോ എന്ന് അനശ്വരയുടെ കഥാപാത്രം ചോദിക്കുന്നു. പിന്നാലെ ജെഎന്‍യുവിനൊപ്പം എന്നെഴുതിക്കാണിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് ഷബ്ന മുഹമ്മദാണ്. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‌സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഞങ്ങൾ ജെ എൻ യു -വിനൊപ്പം #VaankuMovie #wesupportJNU
Posted by Vaanku Movie on Monday, January 6, 2020
Discussion about this post