പോണ് രംഗത്ത് നിന്ന് ബോളിവുഡില്‍ എത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. തന്റെ നിലപാടുകള്‍ ധൈര്യ പൂര്‍വ്വം തുറന്നു പറയുന്ന ഒരു താരം കൂടിയാണ് സണ്ണി ലിയോണ്‍. അത്തരത്തില്‍ താരം പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ത്രീകളെ പോലെ പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്നാണ് താരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘പുരുഷന്മാര് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കേള്‍ക്കുമ്പോള്‍ ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണം. തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് പുരുഷന്മാര് തുറന്നു പറയണം. ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത്.
എന്നാല്‍ പുരുഷന്മാര്ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന് ഒരു ആണല്ലേ, ഇത് ഇത്ര വലിയ കാര്യമാണോ എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരാകണം’ എന്നാണ് സണ്ണി ലിയോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.