നടികള്‍ കല്യാണം കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതല്‍ അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യമാണ് ഗര്‍ഭിണിയാണോ എന്നത്. ഇപ്പോഴിതാ അത്തരത്തില്‍ തന്നോട് ചോദിച്ചയാള്‍ക്ക് തക്ക മറുപടിയാണ് താരം നല്‍കിയത്. ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഛപാകി’ന്റെ പ്രൊമോഷന് പരിപാടിക്ക് എത്തിയപ്പോഴാണ് താരത്തോട് ഈ ചോദ്യം ചോദിച്ചത്.
ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ടിരുന്നു ശരിയാണോ എന്നായിരുന്നു ദീപികയോട് ഒരാള്‍ ചോദിച്ചത്. ഇതിന് താരം നല്കിയ മറുപടി ഇങ്ങനെയാണ്, ‘എന്നെ കാണുമ്പോള്‍ ഗര്‍ഭിണിയെപ്പോലെയുണ്ടോ? അതിനെക്കുറിച്ച് ഇനി ഞാന്‍ ആലോചിക്കുമ്പോള്‍ നിങ്ങളോടു വന്നു ചോദിക്കാം. എന്നിട്ട് നിങ്ങളുടെ സമ്മതം കിട്ടിയതിന് ശേഷം ഞാന്‍ പ്ലാന്‍ ചെയ്യാം. ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒമ്പത് മാസത്തിനുള്ളില്‍ അറിയുകയും ചെയ്യാം’ എന്നാണ് ദീപിക പറഞ്ഞത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷി അഗര്‍വാളിന്റെ കഥയാണ് ‘ഛപാകി’ല്‍ പറയുന്നത്. മാലതി എന്ന കഥാപാത്രമായാണ് ദീപിക ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാസി’യ്ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിക്രം മാസ്സിയാണ് ചിത്രത്തിലെ നായകന്. 2020 ജനുവരി 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.