മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് നയന്‍താര. സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള പ്രണയം തന്റെ ജീവിതം തന്നെ മാറ്റി മറിച്ചുവെന്നാണ് താരം ഈ അടുത്ത് നടന്ന സീ സിനിമാ പുരസ്കാര ചടങ്ങിലാണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്.
‘അദ്ദേഹവും ഒത്തുള്ള യാത്ര എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. എന്നെ സ്വപ്നങ്ങളിലേക്ക് കൈപ്പിടിച്ചു നടത്തിയ വ്യക്തിയാണ് വിഘ്നേഷ് ശിവന്. അദ്ദേഹത്തിന് ഞാന്‍ നന്ദി പറയുന്നു. അതുപോലെ തന്നെ വര്‍ഷങ്ങളായി എനിക്ക് പിന്തുണ നല്കിയ ഓരോ പ്രേക്ഷകര്‍ക്കും’ എന്നാണ് പുരസ്കാര ചടങ്ങില്‍ നയന്‍താര പറഞ്ഞത്. വിഘ്നേഷ് ശിവന്-നയന്‍താര കല്യാണത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വര്‍ഷമെങ്കിലും ഇവരുടെ കല്യാണം കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സിനിമയില്‍ നിന്ന് കുറച്ചുകാലം മാറി നിന്ന നയന്‍താര വിഘ്നേഷ് ശിവന് വിജയ് സേതുപതിയെ നായകനാക്കി 2015ല്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. എആര്‍ മുരുകദോസ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘ദര്‍ബാര്‍’ ആണ് നയന്‍താരയുടെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ഏറ്റവും പുതിയ ചിത്രം.
Discussion about this post