തമിഴില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം രജിഷ വിജയന്. ധനുഷിന്റെ നായികയായിട്ടാണ് താരത്തിന്റെ അരങ്ങേറ്റം. രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
‘കര്ണന്’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. യോഗി ബാബുവും നടരാജന് സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
കലൈപുളി എസ് തനുവിന്റെ വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പരിയേറും പെരുമാളും എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന് ആണ് കര്‍ണനിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Discussion about this post