വിജയ് ദേവേരക്കൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വേള്‍ഡ് ഫേയ്മസ് ലവറി’ന്റെ ടീസര്‍ പുറത്തുവിട്ടു. 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 5.6 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍.
പുറത്തുവിട്ട ടീസറില്‍ നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഒരാളായിട്ടാണ് വിജയ് ദേവേരക്കൊണ്ടയുടെ കഥാപാത്രത്തെ കാണിക്കുന്നത്. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമായിരുന്നു അര്ജുന് റെഡ്ഡി. എന്നാല്‍ ഇപ്പോഴും താരം അവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ടീസര്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് തോന്നുന്നത്.
പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സ്ത്രീയുടെ വോയ്സ് ഓവറോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ക്രാന്തി മാധവ് ആണ് ചിത്രത്തിന്റെ സംവിധായകന്. ഐശ്വര്യ രാജേഷ്, റാഷി ഖന്ന, കാതറിന് ട്രീസ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ഡേയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post