തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന വാര്‍ത്ത തള്ളി നടി ചാര്‍മിള രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിലാണ് നടി ചാര്‍മിള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ വാര്‍ത്തയാണ് താരം ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്ക് ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ എനിക്ക് പരിക്ക് പറ്റിയിരുന്നു. അങ്ങനെയാണ് അസ്ഥിക്ക് പരിക്ക് പറ്റിയത്. ഇപ്പോള്‍ അതിന്റെ സര്‍ജറി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. ഞാന്‍ സാമ്പത്തികമായി ബുദ്ധുമുട്ടിലാണെന്ന വാര്‍ത്തകള്‍ തെറ്റാണ്. നേരത്തെ എനിക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ തുറന്നു പറഞ്ഞതുമാണ്. പക്ഷേ, എല്ലാവര്ക്കും എല്ലാ കാലത്തും സാമ്പത്തിക പ്രശ്നം ഉണ്ടാവുമോ? എനിക്കിപ്പോള്‍ തമിഴിലും തെലുങ്കിലും ധാരാളം ചിത്രങ്ങല്‍ ലഭിച്ചിട്ടുണ്ട്. തമിഴില്‍ ഞാന്‍ അഭിനയിച്ച എട്ടോളം ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ തല്ക്കാലം എനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ കുറിച്ചും താരം വ്യക്തമാക്കി. ‘സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ പണമില്ലെന്നാണോ കരുതേണ്ടത്. ചെന്നൈയിലെ കുല്‍പ്പക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് താന്‍ ചികിത്സ തേടിയത്. എന്റെ അച്ഛന് അവസാന നാളുകള്‍ ചെലവഴിച്ചത് ഇവിടെയായിരുന്നു. ഇവിടെയെത്തിയാല്‍ അച്ഛന് ഒപ്പമുണ്ടെന്ന് തോന്നും. പിന്നെ എല്ലാവര്ക്കും തമിഴ്നാട് സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉണ്ട്. അതുപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാം. നടികര്‍ സംഘത്തിന്റെ കാര്‍ഡുപയോഗിച്ച് മറ്റു ആശുപത്രികളിലും ചികിത്സ തേടാം. എന്നാല്‍ എനിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാനാണ് തോന്നിയത്. എന്റെ ഒപ്പമുള്ള ജോലിക്കാരിക്ക് എന്നെ എഴുന്നേല്‍പ്പിക്കാനും ഇരുത്താനുമൊന്നും പറ്റില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ആയമാരുള്ളതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതിയാണ് അവിടെ ചികിത്സയ്ക്ക് പോയത്. പിന്നെ തൈറോയിഡിന്റെ ഗുളിക കഴിച്ചത് കൊണ്ടാണ് ഞാന്‍ മെലിഞ്ഞത്. ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആ ഗുളിക കഴിക്കുന്നത് നിര്‍ത്തുകയും ചെയ്തു.
Discussion about this post