മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ചതുര്‍മുഖം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ്.
രഞ്ജി പണിക്കര്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ചതുര്‍മുഖം’ ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘പ്രതി പൂവന്‍ കോഴി’യാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ മഞ്ജു വാര്യരുടെ ചിത്രം. ‘ജാക്ക് ആന്‍ഡ് ജില്‍’, ‘കയറ്റം’, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങളാണ് ഇനി തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങള്‍.
Discussion about this post