റോഷന് ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ ക്രിസ്മസിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘പ്രതി പൂവന് കോഴി’. ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ വില്ലന്റെ ടീസറാണ് പുറത്തുവിട്ടത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് എത്തിയത്. ‘ആന്റപ്പന്’ എന്ന വില്ലന്‍ വേഷത്തില്‍ എത്തിയത് ചിത്രത്തിന്റെ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്നെയാണ്. ലേഡീ സൂപ്പര്‍ സ്റ്റാറിനെ വെല്ലുന്ന പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തിയ സംവിധായകന് റോഷന് ആന്‍ഡ്രൂസ് കാഴ്ചവെച്ചത്.
അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post