മലയാളികളുടെ പ്രിയപ്പെട്ട രണ്ട് അവതാരകരാണ് മിഥുനും അശ്വതി ശ്രീകാന്തും. ഇപ്പോഴിതാ മിഥുനുമൊത്തുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അശ്വതി. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നടനായ മിഥുനെ പാലാ അല്‍ഫോന്‍സാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ ലൊക്കേഷനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് അശ്വതി പങ്കുവെച്ചത്.
‘ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്!(പാലാ അല്‍ഫോന്‍സാ കോളേജിലെ യൂണിയന് മെംബേര്‍സ് ആയ പെണ്‍കുട്ടികള്‍ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാന്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയതാണ്)’ അടിക്കുറിപ്പോടെയാണ് അശ്വതി ചിത്രം പങ്കുവെച്ചത്.
ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ പറ്റുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല എന്നാണ് മിഥുന് ഈ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്. ‘ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ത്രോ ബാക്ക്. ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ പറ്റുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അന്ന് ഞാന്‍ ഇവാനിയോസില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ്. ഇത് ഏതു ഷൂട്ടിംഗിന്റെ ഇടയില്‍ ആണ് എന്ന് ചോദിച്ചവര്‍ക്കായി -ചിത്രത്തിന്റെ പേര് ‘വിരല്‍ത്തുമ്പിലാരോ’. ചിത്രം ഇത് വരെ റിലീസ് ആയിട്ടില്ല’ എന്നാണ് മിഥുന് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്.
Discussion about this post