സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമായ തെന്നിന്ത്യന്‍ താര ദമ്പതിമകളാണ് സാമന്തയും, നാഗ ചൈതന്യയും. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരങ്ങള്‍ ഷേയര്‍ ചെയുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.
ഇപ്പോള്‍ പുതുവര്‍ഷ ആഘോഷം തുടങ്ങിയെന്നാണ് ഇരുവരും അറിയിക്കുന്നത്. ഗോവയാണ് ഇത്തവണ താരദമ്പതിമാര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഗോവയില്‍ വെച്ചാണ് ഇരുവരും വിവാഹതിരയാത്. 2017 ഒക്ടോബര്‍ ആറിനും ഏഴിനുമായിരുന്നു വിവാഹം.
ആദ്യം ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും തങ്ങളുടെ ആഘോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരങ്ങള്‍.
അതേസമയം നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത മുമ്പ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭര്‍ത്താവായ നാഗ് ചൈതന്യയെ താന്‍ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.
Discussion about this post