തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വരലക്ഷ്മി ശരത് കുമാര്‍. ചിമ്പു നായകനായി എത്തിയ ‘പോടാ പോടീ’ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ തന്റെ മകളോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അച്ഛന് ശരത് കുമാര്‍.
വരലക്ഷ്മിയുടെ ആദ്യ സിനിമയായ ‘പോടാ പോടി’ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് തടസപ്പെട്ടപ്പോള്‍ ഞാന്‍ അവള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ചെയ്തു നല്‍കിയില്ല എന്ന് പറഞ്ഞാണ് ശരത്കുമാര് മകളോട് മാപ്പ് പറഞ്ഞത്.
‘അവള് ആരുടെയും പിന്തുണ ഇല്ലാതെയാണ് സിനിമയില്‍ തന്റേതായ ഇടം നേടിയത്. അവളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് എത്തിച്ചത് അതില്‍ പിതാവ് എന്ന നിലയില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്’ എന്നും ശരത് കുമാര്‍ പറഞ്ഞു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ‘കസബ’യില്‍ ശക്തമായ ഒരു കഥാപാത്രത്തെ വരലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post