സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം ഗായിക അഭയ ഹിരണ്മയി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലാണ് ഹിരണ്മയി ഗോപി സുന്ദറുമായുള്ള പ്രണയം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. തന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ അതുമല്ലെങ്കില്‍ കുലസ്ത്രീകള്‍ക്ക് തന്നെ ‘കുടുംബം നശിപ്പിക്കുന്നവള്‍’ എന്നോ വിളിക്കാമെന്നാണ് പ്രണയം വെളിപ്പെടുത്തികൊണ്ടുള്ള പോസ്റ്റില്‍ ഹിരണ്മയി കുറിച്ചത്.
ഇപ്പോഴിതാ ഗോപി സുന്ദറുമൊത്തുള്ള സുന്ദരമായ ഒരു വീഡിയോയാണ് ഹിരണ്മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു പ്ലേറ്റില്‍ ഗോപി സുന്ദര്‍ താളമിടുമ്പോള്‍ അതിനൊത്ത് ഹിരണ്മയി പാടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
‘ഗൂഢാലോചന’ എന്ന ചിത്രത്തില്‍ ഹിരണ്മയി പാടിയ ‘കോയിക്കോട്’ പാട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. ഇതിനു പുറമെ വിശ്വാസം അതല്ലേ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളിലും ഹിരണ്മയി പാടിയിട്ടുണ്ട്.
Discussion about this post