ധടക് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ജാന്‍വി കപൂറിന് ഇതിനോടകം തന്നെ ആരാധകര്‍ ഏറെയാണ്. അമ്മ ശ്രീദേവിയെപ്പോലെ ജാന്‍വിയും മികച്ച നടിയായി സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
ഗോവ ചലച്ചിത്രമേളയില്‍ റൂമി ജഫ്‌റി മോഡറേറ്ററായെത്തിയ കോണ്‍വര്‍സേഷന്‍ വിത് ദി കപൂര്‍ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോണി കപൂറും ജാന്‍വി കപൂറും.
അതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ജാന്‍വി നേരിട്ട ഒരു ചോദ്യമാണ് എന്നാണ് മലയാളത്തില്‍ ഒരു സിനിമ എന്നത്. എന്നാല്‍ തന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു താരത്തിന്റെ മറുപടി.
അമ്മയുടെ മലയാളം സിനിമകള്‍ കണ്ടിട്ടുണ്ടെന്നും വളരെ അനായാസമായാണ് അമ്മ അഭിനയിച്ചിരുന്നതെന്നും ജാന്‍വി പറഞ്ഞു. മിക്ക ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ളയാളാണ് അമ്മ. ഒരിക്കലും നിങ്ങള്‍ എന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നാണ് പറയാനുള്ളത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നറിയില്ല, ജാന്‍വി പറഞ്ഞു.
ശ്രീദേവിയുടെ അകാല വിയോഗത്തില്‍ നിന്ന് ഇപ്പോഴും കുടുംബം മോചിതരായിട്ടില്ലെന്ന് ബോണി കപൂറും പറഞ്ഞു. ശ്രീദേവിയെ കുറിച്ച് പറഞ്ഞപ്പോള്‍ ബോണി കപൂര്‍ വികാരാധീനനായി. ശ്രീദേവിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് സിനിമകളും പ്രദര്‍ശിപ്പിച്ചു.
Discussion about this post