കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസയുടെ ഒരു ചിത്രമാണ്. അജയ് ദേവ്ഗണിന്റെ പിതാവ് അച്ഛന്‍ വീരു ദേവ്ഗണ്‍ മരിച്ച് 2 ദിവസം പിന്നിടുമ്പോള്‍ കൊച്ചുമകള്‍ നൈസ സലൂണില്‍ കറങ്ങി നടക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്. സംഭവത്തിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പ്രചരണങ്ങളില്‍ വിശദീകരണം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് അജയ്.
അജയ് ദേവ്ഗണിന്റെ വാക്കുകള്‍ ഇങ്ങനെ;
ഞാന്‍ ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അച്ഛന്‍ മരിച്ച് രണ്ടാം ദിവസം കുട്ടികള്‍ വളരെ വിഷമത്തിലായിരുന്നു. നൈസ എപ്പോഴും കരച്ചിലായിരുന്നു. അങ്ങനെയാണ് നൈസയെ വിളിച്ച് വിഷമിക്കരുതെന്നും പുറത്തുപോയി ഒന്ന് ശാന്തമായി ചെയ്തു വരൂ എന്നു പറഞ്ഞത്. കാരണം അവര്‍ കുട്ടികളാണ്. എന്നാല്‍ അതൊന്നും വേണ്ടെന്നായിരുന്നു നൈസയുടെ മറുപടി.
പക്ഷേ അരമണിക്കൂര്‍ നേരത്തേക്ക് ഒന്നു പുറത്ത് പോയി ഭക്ഷണം കഴിച്ചോ സാധനങ്ങള്‍ വാങ്ങിയോ വരുമ്പോഴേക്കും ശാന്തമാകും എന്നു നിരന്തരം പറഞ്ഞതോടെ നൈസ സമ്മതിക്കുകയായിരുന്നു. പക്ഷേ അപ്പോഴും എങ്ങോട്ടാണ് പോകുന്നതെന്ന് നൈസയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് നൈസ ഹെയര്‍വാഷ് ചെയ്യാന്‍ പോകുന്നത്. നൈസ തിരിച്ചു വന്നപ്പോഴേക്കും സലൂണിനു പുറത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
മുത്തച്ഛന്‍ മരിച്ച് അധികം വൈകാതെ കൊച്ചുമകള്‍ സലൂണില്‍ കറങ്ങിനടക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വിഷമഘട്ടത്തിലൂടെ കടന്നുപോയിരുന്ന മകളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞ കാര്യം വീണ്ടും സ്ഥിതി വഷളാക്കി. കുട്ടികള്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവരെ വിലയിരുത്തുന്നതെന്നും അവരെ വെറുതെവിട്ടുകൂടെ.
Discussion about this post