മലയാളികളുടെ ഇഷ്ടതാരമാണ് ചെമ്പന്‍ വിനോദ്. വില്ലന്‍ കഥാപാത്രത്തിലൂടെയും കോമഡി വേഷത്തിലൂടെയും തിളങ്ങിയ താരത്തെ മലയാളികള്‍ക്കും ഏറെ പ്രിയമാണ്. സിനിമാ ജീവിതം ആരംഭിച്ച് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്റെ വ്യക്തി ജീവിതം കൂടി വെളിപ്പെടുത്തുകയാണ് താരം.
വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് താനെന്ന് വിനോദ് പറയുന്നു. പിന്നെ അടുത്തിടെ താരത്തിന്റെ മദ്യപാന ശീലവും ചര്‍ച്ചയില്‍ വന്നിരുന്നു. ഇതിനും വിനോദിന് വ്യക്തമായ മറുപടി ഉണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
വിനോദിന്റെ വാക്കുകള്‍;
ഞാന്‍ ഇപ്പോള്‍ വഴിതെറ്റിപ്പോവുകയല്ല. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് ഞാന്‍. ഈ പറയുന്ന വഴിതെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നത്.അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും എന്നെ ബാധിക്കുകയില്ല. പിന്നെ ഭക്ഷണവും മദ്യപാനവും. അങ്കമാലിക്കാരാനായ എനിക്ക് ഭക്ഷണം അത്ര പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങടെ സ്‌നേഹമാണ്. അമ്മ വച്ചുണ്ടാക്കുന്ന ആ സ്‌നേഹം മതിയാവുവോളം കഴിച്ച് സോഫയില്‍ കിടന്നുറങ്ങുന്നതാണ് എനിക്കിഷ്ടം.
പിന്നെ മദ്യപാനം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട്, സര്‍ക്കാരിന് അതില്‍ നിന്നും നികുതി കൊടുത്ത്. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍ വച്ചു കഴിക്കുന്നു. അതിലിവിടെ ആര്‍ക്കാണ് പരാതി. ഞാന്‍ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതില്‍ മറ്റൊരാള്‍ക്ക് എന്തുകാര്യം. പൊതുജനത്തിന് ശല്യമാകുന്നെങ്കില്‍ ഓക്കെ. അല്ലാതെ ഇതില്‍ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് എനിക്ക് തന്നെ അറിയാം. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നത്. എന്നോട് ചോദിക്ക് ഞാന്‍ പറഞ്ഞുതരാല്ലോ എന്തും.
Discussion about this post